Picsart 22 12 13 11 56 06 643

ഡി മരിയ ഇന്ന് ആദ്യ ഇലവനിൽ എത്താൻ സാധ്യത

പരിക്ക് പൂർണ്ണമായും മാറിയ ഡി മരിയ ഇന്ന് ക്രൊയേഷ്യക്ക് എതിരായ മത്സരത്തിൽ ആദ്യ ഇലവനിലേക്ക് മടങ്ങി എത്തിയേക്കും. സ്കലോനി 4-4-2 ഫോർമേഷനിലേക്ക് ഇന്ന് മാറും എന്നാണ് സൂചനകൾ.

34-കാരനായ ഡി മരിയ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും കളിച്ചിരുന്നു‌. എന്നാൽ പരിക്ക് കാരണം പ്രീക്വാർട്ടറി ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം നഷ്ടമായി. ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ, അധിക സമയത്തിന്റെ അവസാന 10 മിനിറ്റിൽ മാത്രമാണ് യുവന്റസ് താരം കളിച്ചത്.

ഡി മരിയയെ വിങ്ങിലും ആല്വരസിനെയും മെസ്സിയെയും അറ്റാക്കിലുമായും അണിനിരത്താൻ ആകും സ്കലോണി ശ്രമിക്കുക.

Exit mobile version