റൊണാൾഡോയെ പറ്റി എല്ലാം പഠിച്ചെന്ന് ഡി ഹിയയുടെ മുന്നറിയിപ്പ്

- Advertisement -

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പറ്റി വളരെ വിശദമായി സ്പെയിൻ ടീം പഠിച്ചിട്ടുണ്ടെന്ന് സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ.  സ്പെയിനും പോർച്ചുഗലും ലോകകപ്പിന് ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടാനിരിക്കെയാണ് ഡി ഹിയയുടെ പ്രസ്താവന. വെള്ളിയാഴ്ച്ചയാണ് പോർച്ചുഗലും സ്പെയിനും തമ്മിലുള്ള ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരം.

ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിലെ മികച്ച കളിക്കാരിൽ ഒരാൾ ആണെന്നും  അദ്ദേത്തിന്റെ പിറകിൽ മികച്ചൊരു ടീം ഉണ്ടെന്നും ഡി ഹിയ പറഞ്ഞു. യൂറോപ്യൻ ചാമ്പ്യന്മാരായാണ് പോർച്ചുഗൽ സ്പെയിനിനെ നേരിടാൻ വരുന്നത് എന്ന് പറഞ്ഞ ഡി ഹിയ മത്സരം കടുത്തതായിരിക്കും എന്നും സൂചിപ്പിച്ചു.

ലോകകപ്പിൽ ആദ്യമായി ഉപയോഗിക്കുന്ന വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തെ അനുകൂലിച്ച ഡി ഹിയ ഇടക്കിടെ മത്സരം നിർത്തുന്നത് മൂലം ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെ പറ്റിയും സൂചിപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement