ഡി ഹിയ തന്നെ സ്പെയിൻ വലകാക്കും

- Advertisement -

ഒരു അബദ്ധത്തിന്റെ പേരിൽ ഒന്നും ഡി ഹിയയെ ഒന്നാം സ്ഥാനത്ത് മാറ്റില്ല എന്ന് പറഞ്ഞ് സ്പാനിഷ് കോച്ച് ഫെർണാണ്ടോ ഹിയേറോ. ഇന്ന് ഇറാനെതിരായ മത്സരത്തിൽ ഡി ഹിയ തന്നെയായിരിക്കും ഒന്നാം നമ്പർ എന്നും സ്പാനിഷ് പരിശീലകൻ പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച മൂന്ന് ഗോൾകീപ്പർമാരിൽ ഒരാളാണ് ഡി ഹിയ എന്ന് പറഞ്ഞ ഹിയേറോ അത് ഒരു മത്സരം കൊണ്ടു മാറുന്ന കാര്യമല്ല എന്നും പറഞ്ഞു.

പോർച്ചുഗലിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഷോട്ട് പിടിക്കുന്നതിനിടെ വന്ന പിഴവിന് ഫുട്ബോൾ ലോകത്ത് നിന്ന് വൻ വിമർശനങ്ങൾ തന്നെ ഡിഹിയ നേരിടേണ്ടി വന്നിരുന്നു. പക്ഷെ സ്പാനിഷ് ടീമംഗങ്ങൾ മുഴുവനും ഡി ഹിയക്ക് പിന്തുണയുമായി എത്തിയിരുന്നു. അതിനു പിറകെയാണ് ഇപ്പോൾ പരിശീലകനും എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement