
2016 യൂറോ കപ്പിന് തൊട്ടു മുൻപുണ്ടായ ഉണ്ടായ ലൈംഗിക ആരോപണത്തിന്റെ പേരിൽ സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപെട്ട് സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ. 2016 യൂറോ കപ്പ് തുടങ്ങുന്നതിനു തൊട്ടു മുൻപാണ് ഡേവിഡ് ഡി ഹിയക്കെതിരെയും അത്ലറ്റികോ ബിൽബാവോ താരം ഐക്കർ മുനിഐനെതിരെയും ലൈംഗിക ആരോപണം വന്നത്.
ആ ഘട്ടത്തിൽ ഇന്നത്തെ പ്രസിഡന്റ് ആയിരുന്ന പെഡ്രോ സാഞ്ചസ് ഡേവിഡ് ഹി ഹിയ കുറ്റക്കാരനണെന്ന രീതിയിൽ പ്രസ്താവന ഇറക്കിയിരുന്നു. ശേഷം ഇരു താരങ്ങളും കുറ്റക്കാരല്ല എന്ന നിലയിൽ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സ്പെയിൻ ടീം റഷ്യയിലേക്ക് പോവുന്നതിനു മുൻപ് സ്പെയിൻ പ്രസിഡന്റ് പെഡ്രോ സാഞ്ചസ് സ്പെയിൻ ക്യാമ്പ് സന്ദർശിക്കുകയും ആ സമയത്ത് വ്യക്തിപരമായി ഡി ഹിയയോട് മാപ്പ് പറയുകയും ചെയ്തിരുന്നു.
ഈ ഘട്ടത്തിലാണ് താരം പരസ്യമായി ആയി മാപ്പ് പറയണം എന്ന് പറഞ്ഞു രംഗത്തെത്തിയത്. അന്ന് പെഡ്രോ സാഞ്ചസ് പറഞ്ഞത് പൊതു വേദിയിൽ വെച്ചാണെന്നും അത് കൊണ്ട് പരസ്യമായി ആയി തന്നെ മാപ്പ് പറയണമെന്നുമാണ് ഡി ഹിയയുടെ നിലപാട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial