
ലോകക്കപ്പ് കാണാൻ റഷ്യയിലേക്ക് വരേണ്ടെന്ന് ഇംഗ്ലണ്ട് ഡിഫൻഡർ ഡാനി റോസ്. തന്റെ കുടുംബം റഷ്യയിൽ വംശീയാധിക്ഷേപം നേരിടേണ്ടി വരുമെന്ന് ഭയന്നാണ് ഡാനി റോസ് ഇങ്ങനെ ആവശ്യപ്പെട്ടിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികൾ വംശീയ അധിക്ഷേപം ഉണ്ടാവാതിരിക്കാൻ നടപടികൾ എടുക്കുന്നുണ്ട് എങ്കിലും അതിൽ വിശ്വാസമില്ല എന്നാണ് ഡാനി റോസ് വ്യകത്മാക്കിയത്.
വംശീയാധിക്ഷേപത്തിനു കുപ്രസിദ്ധിയാർജ്ജിച്ച ആരാധകരാണ് റഷ്യയിൽ ഉള്ളത്. മാർച്ച് മാസത്തിൽ ഫിഫ റഷ്യൻ ഫുട്ബാൾ അസോസിയേഷന് പിഴ ശിക്ഷ ഈടാക്കിയിരുന്നു. ഫ്രാൻസിനെതിരായ മത്സരത്തിൽ ഫ്രഞ്ച് താരങ്ങളായ പോൾ പോഗ്ബ, കാന്റെ എന്നിവരെ റഷ്യൻ വംശീയമായി അധിക്ഷേപ്പിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് ഡാനി റോസ് കടുംബത്തോട് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഡാനി റോസ് ഇംഗ്ലണ്ടിന്റെ അണ്ടർ 21 താരമായിരുന്ന സമയത്ത് സെർബിയയിൽ നടന്ന ഒരു മത്സരത്തിൽ വംശീയാധിക്ഷേപത്തിനു ഇരയായിരുന്നു. അശ്ലീല പദങ്ങളും കല്ലുകളും ഡാനി റോസിന് എതിരെ ഉയർന്നിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial