ക്രൊയേഷ്യൻ ലോകകപ്പ് സാധ്യതാ ടീം, മാൻഡ്സുകിചും മോഡ്രിച്ചും അടക്കം 32പേർ

- Advertisement -

ലോകകപ്പിനായുള്ള 32 അംഗ സാധ്യതാ ടീമിനെ ക്രൊയേഷ്യ പ്രഖ്യാപിച്ചു. ക്രൊയേഷ്യൻ പരിശീലകൻ സ്ലാക്കോ ഡാലിച് പ്രഖ്യാപിച്ച ടീമിൽ യുവന്റസ് താരം മാൻസുകിചും, റയൽ മാഡ്രിഡ് താരം ലുക മോഡ്രിചും, ബാഴ്സലോണ താരം ഇവാൻ റാക്ടിചുമൊക്കെ ഇടംനേടിയിട്ടുണ്ട്. നാലു ഗോൾ കീപ്പറും 12 ഡിഫൻഡേഴ്സും, 8 മിഡ്ഫീൽഡേഴും, എട്ട് ഫോർവേഡ്സും അടങ്ങിയതാണ് സാധ്യതാ ടീം. അവസാന 23 അംഗ സ്ക്വാഡ് ജൂൺ 4നാണ് പ്രഖ്യാപിക്കുക. റയൽ മാഡ്രിഡ് താരം മാറ്റിയോ കൊവാചിചും ഇന്റർ മിലാൻ വിങ്ങർ ഇവാൻ പെരിസിചും ഒക്കെ സാധ്യതാ സ്ക്വാഡിലുണ്ട്.

നൈജീരിയ, ഐസ്ലാന്റ്, അർജന്റീന എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയുടെ എതിരാളികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement