മെദീര എയർപോർട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പുതിയ പ്രതിമ

- Advertisement -

മെദീര എയർപോർട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പഴയ പ്രതിമ മാറ്റി പുതിയ പ്രതിമ വെച്ചു. നേരത്തെ വെച്ച  വെങ്കല പ്രതിമയെ ചുറ്റിപറ്റി നിരവധി ട്രോളുകൾ പുറത്തു വന്നിരുന്നു. താരത്തിന്റെ മുഖവുമായി സാമ്യമില്ല എന്ന രീതിയിലാണ് ട്രോളുകൾ പുറത്തുവന്നത്. ഇതിനു ശേഷം ഇപ്പോഴാണ് താരത്തിന്റെ പഴയ പ്രതിമ മാറ്റി പുതിയത് സ്ഥാപിച്ചത്. മെദീരയിൽ നിന്ന് തന്നെയുള്ള ഇമ്മാനുവൽ സാന്റോസ് ആയിരുന്നു ആദ്യ പ്രതിമ നിർമിച്ചത്. ഇപ്പോഴത്തെ പ്രതിമ റൊണാൾഡോയുമായി കൂടുതൽ സാമ്യമുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

താരത്തിന്റെ കുടുംബം തന്നെയാണ് പ്രതിമ മാറ്റാൻ ആവശ്യപ്പെട്ടത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. കഴിഞ്ഞ മാർച്ചിലാണ്‌ എയർപോർട്ടിന്റെ പേര് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്റർനാഷണൽ എയർപോർട്ട് എന്ന നാമകരണം നടത്തിയത്. അതിന്റെ ഭാഗമായാണ് എയർപോർട്ടിൽ താരത്തിന്റെ പ്രതിമ സ്ഥാപിച്ചതും.അതെ സമയം റൊണാൾഡോയുടെ ചില ആരാധകർ പഴയ പ്രതിമ തന്നെ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇതിനായി അവർ ഒരു ഓൺലൈൻ പെറ്റീഷൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement