കുഞ്ഞ് ആരാധകന് ഓട്ടോഗ്രാഫ് നൽകി ക്രിസ്റ്റ്യാനോ റഷ്യയിലേക്ക് യാത്ര തിരിച്ചു

- Advertisement -

ആരാധകനായ കുട്ടിക്ക് ഓട്ടോഗ്രാഫ് നൽകി റഷ്യയിലേക്ക് തിരിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ. സൂപ്പർ താരങ്ങൾ തങ്ങളുടെ ആരാധകന്മാരെ അവഗണിക്കുമ്പോളാണ് തന്റെ അടുത്തേക്ക് ഓടിയെത്തിയ ആരാധകനെ റയൽ മാഡ്രിഡ് സൂപ്പർതാരം ഓട്ടോഗ്രാഫ് നൽകിയും ഫോട്ടോ എടുപ്പിച്ചും വിട്ടത്. പോർച്ചുഗീസ് ദേശീയ ടീമിനൊപ്പം റഷ്യയിലേക്ക് തിരിക്കാൻ ലിസ്ബൺ എയർപ്പോർട്ടിൽ എത്തിയതായിരുന്നു റൊണാൾഡോ. യൂറോ ചാമ്പ്യന്മാർ എയർപോർട്ടിലേക്ക് കടക്കാനൊരുങ്ങവേയാണ് ക്രിസ്റ്റിയാനോയുടെ ജേഴ്സിയണിഞ്ഞ കുട്ടി ആരാധകൻ താരത്തെ സമീപിച്ചത്.

പോർച്ചുഗീസ് ജേഴ്സിയണിഞ്ഞ ബാലനെ ആസ്ലേഷിച്ച താരം കൂടെ നിന്ന് ഫോട്ടോയെടുക്കുകയും ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു. തന്റെ ഫുട്ബോൾ ഐക്കണിന്റെ കൂടെ നിന്ന് ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫ് കിട്ടാനും സാധിച്ചതിൽ കുട്ടി ഫാൻ ആനന്ദക്കണ്ണീര് പൊഴിച്ചെന്ന് പിന്നീട് കുട്ടിയുടെ അമ്മ പറഞ്ഞു.

കഴിഞ്ഞ ലോകകപ്പിനേക്കാളും മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കുമെന്നാണ് ഫെർണാണ്ടോ സാന്റോയുടെ ടീം പ്രതീക്ഷിക്കുന്നത്. ബ്രസീലിൽ ഗ്രൂപ്പ് സ്റ്റേജിൽ പോർച്ചുഗൽ പുറത്തായിരുന്നു. ഗ്രൂപ്പ് ബിയിൽ സ്പെയിനിനും മോറാക്കോയ്ക്കും ഇറാനുമൊപ്പമാണ് പോർച്ചുഗൽ. സ്പെയിനിനോടാണ് റൊണാൾഡോയുടേയും കൂട്ടരുടേയും ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement