
ലോകകപ്പ് ടീമിൽ ഇടം ലഭിക്കാൻ എല്ലാവരും കാത്തിരിക്കുന്ന സമയത്ത് തന്നെ ടീമിൽ എടുക്കരുതെന്ന് അപേക്ഷിച്ച് ഫാബിയോ കൊയൻട്രൊ. മുൻ റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്ക് പോർച്ചുഗൽ ഫുട്ബോൾ അസോസിയേഷനോടാണ് തന്നെ റഷ്യൻ ലോകകപ്പിനായി തിരഞ്ഞെടുക്കരുത് എന്നപേക്ഷിച്ചിരിക്കുന്നത്. 30കാരനായ താരം ഇപ്പോൾ പോർച്ചുഗീസ് ക്ലബായ സ്പോർടിംഗ് ലിസ്ബണ്‍ കളിക്കുകയാണ്.
ക്ലബ് ഫുട്ബോൾ കാരണം താൻ തളർന്നിരിക്കുകയാണ് എന്നും ഇപ്പോൾ തന്നെ ഒഴിവാക്കി തരണമെന്നുമാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. 50ൽ അധികം മത്സരങ്ങൾ പോർച്ചുഗലിനായി കളിച്ചിട്ടുള്ള കൊയൻട്രൊ യൂറോ കപ്പ് വിജയത്തിന്റെ സമയത്ത് പരിക്ക് കാരണം ടീമിനൊപ്പം ഉണ്ടായിരുന്നില്ല. രാജ്യത്തിനു വേണ്ടി പിന്നീട് കളിക്കുമെന്നും രാജ്യത്തോടുള്ള അനാദരവല്ല ഇതെന്നും താരം പറഞ്ഞു.
കൊയൻട്രോയുടെ അഭാവത്തോടെ ലെഫ്റ്റ് ബാക്കിൽ താരങ്ങളില്ലാതെയായി പോർച്ചുഗലിന്. 34കാരനായ എലിസുവും പരിക്ക് കാരണം മാസങ്ങളായി കളിക്കാത്ത ഗുറേറിയോയുമാണ് ലെഫ്റ്റ് ബാക്ക് കളിക്കാനുള്ള താരങ്ങൾ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial