റെക്കോർഡ് ഇട്ട സബ്സ്റ്റിട്യൂട്ട് ഗോൾ!!

ഇന്ന് ഡെനിസ് ചെറിഷേവ് നേടിയ സുന്ദര ഗോളിന് ഭംഗി മാത്രമല്ല ഒപ്പം ചരിത്രത്തിലും ഇടമുണ്ട്. ആദ്യ പകുതിയിൽ പരിക്കേറ്റ സക്കോയഫിന് പകരക്കാരനായി എത്തിയായിരുന്നു ചെറിഷേവ് ഗോൾ നേടിയത്. സബ്സ്റ്റിട്യൂട്ടായി എത്തി ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഗോളടിക്കുന്ന ആദ്യ താരമായി ഇതോടെ ചെറിഷേവ്.

24ആം മിനുട്ടിൽ സബായി എത്തിയ ചെറിഷേവ് 43ആം മിനുട്ടിൽ റഷ്യയുടെ കളിയിലെ രണ്ടാം ഗോൾ നേടി. ഗംഭീര ഫസ്റ്റ് ടച്ചിൽ രണ്ട് സൗദി അറേബ്യ ഡിഫൻഡേഴ്സിനെയും വീഴ്ത്തിയായിരുന്നു ചെറിഷേവിന്റെ ഗോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആദ്യ പകുതിയിൽ റഷ്യ മുന്നിൽ
Next articleലങ്കയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടം, പ്രതീക്ഷ കുശല്‍ മെന്‍ഡിസില്‍