സ്പെയ്ൻ താരത്തിന് ആദ്യ രണ്ടു മത്സരങ്ങൾ നഷ്ടമാവും

- Advertisement -

സ്പെയ്നിന്റെ റൈറ്റ് ബാക്ക് ഡാനി കർവാഹലിന് ലോകക്കപ്പിലെ ആദ്യ രണ്ടു മത്സരങ്ങൾ നഷ്ടമാവും. കഴിഞ്ഞ മാസം നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ പരിക്കേറ്റതാണ് റയൽ മാഡ്രിഡ് താരത്തിന് തിരിച്ചടിയായത്. അന്ന് മത്സരം പൂർത്തിയാക്കാതെ കളം വിടുകയായിരുന്നു കർവാഹൽ.

ഡാനി കർവാഹൽ ലോകക്കപ്പിൽ കളിക്കുമെന്നും എന്നാൽ ഗ്രൂപ്പ് ബിയിലെ ആദ്യ രണ്ടു മത്സരങ്ങൾ കർവാഹലിന് നഷ്ടമാവും എന്നും സ്പെയ്ൻ കോച്ച് ജുലൻ ലോപ്പടെഗു വ്യക്തമാക്കി. ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ പരിക്കേറ്റെങ്കിലും കർവാഹൽ സ്പെയ്ൻ ടീമിന്റെ കൂടെ ചേരുകയായിരുന്നു. ലിവർപൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടത്.

ഗ്രൂപ്പ് ബിയിൽ പോർച്ചുഗലിനെതിരെയാണ് സ്‌പെയിനിന്റെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement