സ്പെയിനിന് ആശ്വാസം, കാർവഹാൽ ഇറാനെതിരെ കളിച്ചേക്കും

- Advertisement -

ലോകകപ്പ് ഗ്രൂപ്പ് ബി യിൽ നിർണായക കളിക്കിറങ്ങുന്ന സ്പാനിഷ് ടീമിന് ആശ്വാസ വാർത്ത. പരിക്ക് കാരണം ആദ്യ മത്സരത്തിൽ പുറത്തിരുന്ന ഡാനി കാർവഹാൽ ഇറാനെതിരായ മത്സരത്തിൽ കളിക്കാൻ കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ടെന്നു സ്പാനിഷ് ടീം പരിശീലകൻ ഹിയേരോ സ്ഥിതീകരിച്ചു.

ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെയാണ് കാർവഹാലിന് പരിക്കേറ്റത്. സ്പെയിനിന്റെ അവസാന മത്സരത്തിന് മാത്രമേ താരം തിരിച്ചെത്തൂ എന്നാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു മത്സരം മുൻപേ താരം തിരിച്ചെത്തുന്നത് സ്പെയിൻ ക്യാമ്പിന് ആശ്വാസമാകും.

കാർവഹാലിന് പകരം പോർച്ചുഗലിന് എതിരെ റൈറ്റ് ബാക്കായി കളിച്ച നാച്ചോ ഗോൾ നേടിയെങ്കിലും പോർച്ചുഗലിന്റെ ആദ്യ ഗോൾ പിറന്ന പെനാൽറ്റി വഴങ്ങിയത് നാചോയുടെ ശ്രദ്ധ കുറവിൽ നിന്നായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement