
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരിക്കേറ്റ റയൽ മാഡ്രിഡ് താരം ലോകകപ്പിന് തിരിച്ചെത്തും. ഈജിപ്ഷ്യൻ താരം മുഹമ്മദ് സാലയ്ക്കും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരിക്കേറ്റിരുന്നു. സ്പാനിഷ് ഫുൾബാക്ക് കാർവഹാലിനെയും പരിക്ക് കളത്തിന് പുറത്താക്കി. സലാ പരിക്കേറ്റ് പോയി 6 മിനുട്ടുകൾക്ക് ശേഷമായിരുന്നു റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്കിന് പരിക്കേറ്റത്. ഹാംസ്ട്രിങ്ങിന് പരിക്കേറ്റ കാർവഹാൽ കരഞ്ഞു കൊണ്ടാണ് കളം വിട്ടത്. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് അനുസരിച്ച് സ്പെയിനിനു വേണ്ടി ലോകകപ്പിൽ കളിയ്ക്കാൻ കാർവഹാലിന് സാധിക്കും.
കാർവഹാലിന്റെ കരിയറിൽ പലപ്പോളും പരിക്ക് വിനയായിരുന്നു. 2016ലും സ്പാനിഷ് താരത്തിന് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരിക്കേറ്റിരുന്നു. അന്ന് ഫൈനലിലേറ്റ പരിക്ക് യൂറോ കപ്പും താരത്തിന് നഷ്ടമാക്കി. സമാനമായ അനുഭവം ഇത്തവണയും ഉണ്ടാകുമോ എന്നായിരുന്നു കാർവഹാലിന്റെ ആശങ്ക. റയലിലൂടെ കളിയാരംഭിച്ച കാർവഹാൾ ബുണ്ടസ് ലീഗ് ക്ലബായ ബയേർ ലെവർകൂസന് വേണ്ടി കളിച്ചിരുന്നു. ബുണ്ടസ് ലീഗയിലെ മികച്ച പ്രകടനമായിരുന്നു തിരികെ മാഡ്രിഡിൽ എത്തിക്കാൻ സഹായിച്ചത്. സ്പെയിൻ ദേശീയ ടീമിന് വേണ്ടി 15 തവണ ബൂട്ടണിഞ്ഞിട്ടുണ്ട് ഡാനി കാർവഹാൾ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial