primus mobile
primus mobile

ലോകകപ്പിന് ശേഷം ഇറാൻ കോച്ച് സ്ഥാനമൊഴിയും

ലോകകപ്പിന് ശേഷം ഇറാന്റെ കോച്ച് സ്ഥാനമൊഴിയും. ഇറാന്റെ കോച്ച് കാർലോസ് കുയെരോസാണ് ലോകകപ്പ് തുടങ്ങുന്നതിനു ഏതാനം ദിവസങ്ങൾക്ക് മുൻപ് ഈ കാര്യം റോയിട്ടേഴ്‌സിനോട് സ്ഥിതികരിച്ചത്. ഏഴുവർഷം നീണ്ട പരിശീലനക്കളരിയാണ് കാർലോസ് കുയെരോസ് അടച്ചു പൂട്ടുന്നത്. 65 കാരനായ കാർലോസ് കുയെരോസ് 2011 ലാണ് ടീം മെല്ലിയുടെ അമരക്കാരനാവുന്നത്. ലോകകപ്പിലെ ഗ്രൂപ്പ് ബിയിൽ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നി രാജ്യങ്ങൾക്കൊപ്പമാണ് ഇറാന്റെ സ്ഥാനം.

കാർലോസ് കുയെരോസിന്റെ കരാർ പുതുക്കാൻ ഇറാൻ ഫുട്ബോൾ ഫെഡറേഷൻ മടിക്കുന്നതാണ് മുൻ റയൽ മാഡ്രിഡ് പരിശീലകനെ ഇറാൻ വിടാൻ പ്രേരിപ്പിച്ചത്. 2011 മുതൽ പോർച്ചുഗീസുകാരനായ കാർലോസിന് കീഴിൽ 69 മത്സരങ്ങളിൽ വെറും 8 പരാജയമാണ് ഇറാൻ വഴങ്ങിയത്. പ്രതിരോധമാണ് കാർലോസിന്റെ ശക്തി. യോഗ്യത മത്സരങ്ങളിൽ തുടർച്ചയായ 12 ക്ലീൻ ഷീറ്റുകളാണ് ഇറാൻ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial