നെയ്മറെ വിടാതെ കന്റോണ, വീണ്ടും ട്രോൾ!!!

- Advertisement -

ബ്രസീലിയൻ താരം നെയ്‌മറെ വിടാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം എറിക് കന്റോണ വീണ്ടും രംഗത്ത്. താരത്തെ വീണ്ടും ട്രോൾ ചെയ്തിരിക്കുകയാണ് കന്റോണ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരത്തിന്റെ മുടിയെ ന്യൂഡിൽസുമായി ഉപമിച്ചു ട്രോൾ ഇറക്കിയ കന്റോണ ഇപ്രാവശ്യം നെയ്‌മർ ഡൈവ് ചെയുന്നു എന്നു പറഞ്ഞാണ് ട്രോൾ ചെയ്യുന്നത്. തന്റെ ഓഫിഷ്യൽ ഇൻസ്റ്റാഗ്രാം അകൗണ്ട് വഴി ഒരു വീഡിയോ രൂപത്തിൽ ആണ് കന്റോണയുടെ ട്രോൾ.

ഇതെന്റെ ലഗേജ് ബാഗ്, ഇതിന്റെ പേര് നെയ്മർ എന്നു പറഞ്ഞാണ് കന്റോണ തുടങ്ങുന്നത്. ഇത് നെയ്മർ തിരിയുന്നത് പോലെ തിരയും എന്നു പറഞ്ഞ കന്റോണ റഫറിക്ക് മുന്നിൽ എങ്ങനെ കരയണം എന്ന ഉപദേശവും നൽകുന്നുണ്ട്. നെയ്മർ മികച്ച പ്ലേയർ ആണെന്ന് വിശേഷിപ്പിക്കാനും കന്റോണ മറന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement