കപ്പ് അടിക്കുമെന്ന് ഉറപ്പില്ലെങ്കിലും ബ്രസീൽ മികച്ച ഫുട്ബോൾ കാഴ്ച്ചവെക്കുമെന്ന് തിയാഗോ സിൽവ

റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ ബ്രസീൽ കപ്പ് അടിക്കുമെന്ന് ഉറപ്പില്ലെങ്കിലും മികച്ച ഫുട്ബോൾ കാഴ്ചവെക്കുമെന്നത് ഉറപ്പാണ് എന്ന് ബ്രസീൽ ക്യാപ്റ്റൻ തിയാഗോ സിൽവ. ഈ ലോകകപ്പിൽ കപ്പ് നേടാൻ കൂടുതൽ സാധ്യത കല്പിക്കപെടുന്ന ടീമുകളിൽ ഒന്നാണ് ബ്രസീൽ. ലോകകപ്പ് സൗഹൃദ മത്സരങ്ങൾക്ക് മുന്നോടിയായി ബ്രസീൽ ടീം ലണ്ടനിൽ പരിശീലനത്തിലാണ് ഇപ്പോൾ.

ദുംഗയുടെയും ടിറ്റെയുടെയും കീഴിൽ രണ്ടു വർഷത്തിനിടയിൽ ബ്രസീൽ ഒരുപാടു പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും തിയാഗോ സിൽവ പറഞ്ഞു. നെയ്മറിന്റെയും ജിസൂസിന്റെയും കൗട്ടീഞ്ഞോയുടെയും നേതൃത്വത്തിലുള്ള ആക്രമണ നിര ഏതൊരു ആക്രമണ നിരയെയും തകർത്തെറിയാൻ കഴിവുള്ളവരാണ്.

കഴിഞ്ഞ ലോകകപ്പിൽ സ്വന്തം നാട്ടിൽ ജർമനിക്കെതിരെ 7-1ന്റെ നാണക്കേട് മാറ്റാനാണ് ബ്രസീൽ റഷ്യയിൽ ഇറങ്ങുന്നത്. റഷ്യയിലേക്കുള്ള ലോകകപ്പിൽ ആദ്യം യോഗ്യത ടീമാണ് ബ്രസീൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleക്യാച്ച് ഓഫ് ദി സീസണ്‍ ഡിവില്ലിയേഴ്സിന്റേതെന്ന് : ആര്‍സിബി
Next articleഹൈദ്രാബാദിനെതിരെ തന്റെ പ്രകടനം വിരാട് ഭായിയെ സന്തോഷവാനാക്കി: സര്‍ഫ്രാസ് ഖാന്‍