കൗട്ടീഞ്ഞോ അടിച്ചു, റഷ്യയിൽ വരവറിയിച്ച് ബ്രസീൽ

- Advertisement -

ആദ്യ പകുതിയിൽ ബ്രസീൽ മുന്നിൽ. കൗട്ടീഞ്ഞോയുടെ തകർപ്പങ്ങോളിലാണ് ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡ് ബ്രസീൽ നേടിയത്. ആറാം കിരീടം തേടി ഇറങ്ങിയ ബ്രസീൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. പരിക്കിന്റെ ഭീഷണി കാരണം സൂപ്പർ താരം നെയ്മർ കളത്തിൽ ഇറങ്ങില്ലെന്നു കരുതിയെങ്കിലും ബ്രസീലിന്റെ ആദ്യ മത്സരത്തിൽ നെയ്മർ സ്റ്റാർട്ട് ചെയ്തു.

തുടക്കം മുതലേ സ്വിറ്റ്സർലാന്റീനെ അക്രമിച്ച് കളിക്കാൻ തുടങ്ങിയിരുന്നു ബ്രസീൽ. ജീസൂസും നെയ്മറും കൗട്ടീഞ്ഞോയും പൗളീഞ്ഞ്യോയും തുടരെ തുടരെ സ്വിസ് പ്രതിരോധത്തിൽ വിള്ളലുകൾ വീഴ്തിക്കൊണ്ടേയിരുന്നു. നെയ്മറിൽ നിന്നും അപ്രതീക്ഷിതമായി ലഭിച്ച പാസ് ഗോളാക്കി മാറ്റാൻ പൗളീഞ്ഞ്യോയ്ക്ക് സാധിച്ചില്ല.

ഷാഖിരിയും ജക്കയും റോഡ്രീഗ്രസുമടങ്ങുന്ന സ്വിസ് നിരയും വെറുതേ ഇരുന്നില്ല. പ്രത്യാക്രമണങ്ങളുമായി ബ്രസിലിന്റെ പ്രതിരോധത്തെ അവരും ഇടയ്ക്കിടെ പരീക്ഷിച്ചു. ബ്രസീലിയൻ ആരാധകർ കാത്തിരുന്ന ലോകകപ്പിലെ ആദ്യ ഗോൾ പിറന്നത് ഇരുപതാം മിനുട്ടിലാണ്. കൗട്ടിഞ്ഞോയുടെ വെടിക്കെട്ട് ഷോട്ടിലൂടെ ബ്രസീൽ ആദ്യ ഗോൾ അടിച്ചു. കൗട്ടീഞ്ഞോയുടെ തകർപ്പൻ ഗോളിലാണ് ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡ് ബ്രസീൽ നേടിയത്. പിന്നീട് ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ആർക്കും ഗോളടിക്കാനായില്ല. ആദ്യ പകുതിയുടെ അവസാനം കിട്ടിയൊരവസരം ലക്ഷ്യത്തിലെത്തിക്കാൻ തിയാഗോ സിൽവയ്ക്ക് സാധിച്ചില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement