Picsart 22 12 06 01 02 54 309

ബ്രസീലിന് ഇനി ക്രൊയേഷ്യൻ പരീക്ഷണം

ഇന്നലെ നടന്ന പ്രീക്വാർട്ടർ മത്സരങ്ങളൊടെ മൂന്നാം ക്വാർട്ടർ ഫൈനലും തീരുമാനം ആയി. ലോകകപ്പ് ഫേവറിറ്റ്സ് ആയ ബ്രസീലും കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയും തമ്മിൽ ആകും ക്വാർട്ടർ പോരാട്ടം. ഇന്നലെ ജപ്പാനെ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന മത്സരത്തിന് ഒടുവിലാണ് ക്രൊയേഷ്യ വിജയിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു പരാജയം നേരിട്ട ക്രൊയേഷ്യ രണ്ടാം സ്ഥാനക്കാരായണ് പ്രീക്വാർട്ടറിൽ എത്തിയത്‌.

ബ്രസീലും ഗ്രൂപ്പ് ഘട്ടത്തിൽ ഒരു പരാജയം നേരിട്ടിരുന്നു. എന്നാൽ ബ്രസീലിന്റെ പ്രധാന താരങ്ങൾ ഇല്ലാതിരുന്ന കളിയിൽ ആയിരുന്നു ആ പരാജയം. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതായി തന്നെ ആയിരുന്നു ബ്രസീൽ പ്രീക്വാർട്ടറിൽ എത്തിയത്‌. പ്രീക്വാർട്ടറിൽ കൊറിയക്ക് എതിരെ ഏകപക്ഷീയമായ വിജയം നേടാനും അവർക്ക് ആയി. ഇനി മോഡ്രിചിനും ക്രൊയേഷ്യക്കും ബ്രസീലിനെ തടയാൻ ആകുമോ എന്ന് നോക്കാം.

ക്വാർട്ടർ ഫിക്സ്ചറുകൾ ഇതുവരെ;

നെതർലന്റ്സ് vs അർജന്റീന
ഫ്രാൻസ് vs ഇംഗ്ലണ്ട്
ബ്രസീൽ vs ക്രൊയേഷ്യ

Exit mobile version