Picsart 22 11 25 02 34 50 162

നെയ്മറിന് പരിക്ക്, ആശങ്കയിൽ ബ്രസീൽ

ഇന്ന് സെർബിയക്ക് എതിരെ 2-0ന്റെ മികച്ച വിജയം നേടി എങ്കിലും ബ്രസീലിന് വലിയ ആശങ്ക ആയിരിക്കുകയാണ് നെയ്മറിന്റെ പരിക്ക്. ഇന്ന് മത്സരത്തിന്റെ രണ്ടാം പകുതിയിൽ ലീഡ് എടുത്ത് നിൽക്കെ ആണ് ബ്രസീൽ താരത്തിന് പരിക്കേറ്റത്. നെയ്മർ കരഞ്ഞു കൊണ്ടാണ് കളം വിട്ടത്. ഇത് പരിക്ക് സാരമുള്ളതാണ് എന്ന സൂചനകൾ ആണ് നൽകുന്നത്. ബെഞ്ചിൽ ഇരിക്കുമ്പോഴും നെയ്മർ നിരാശയിൽ ആയിരുന്നു.

ഇന്ന് സെർബിയ ഏഴ് തവണയോളം ആണ് നെയ്മറിനെ ഫൗൾ ചെയ്തത്. രണ്ടാം ഗോൾ വീണ ശേഷം കാലിന് വേദന അനുഭവപ്പെട്ട നെയ്മർ സഹതാരങ്ങളോട് കാര്യം പറയുകയും തുടർന്ന് ചികിത്സ തേടുകയും ആയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരത്തിൽ നെയ്മർ ഉണ്ടാകുമോ എന്നത് സ്കാനിംഗിനു ശേഷം മാത്രമെ വ്യക്തമാവുകയുള്ളൂ. ഇനി സ്വിറ്റ്സർലാന്റും കാമറൂണും ആണ് ബ്രസീലിന് മുന്നിൽ ഉള്ളത്.

Exit mobile version