ആറാം കിരീടത്തിനായി ബ്രസീൽ റഷ്യയിലെത്തി

- Advertisement -

ആറാം ലോകകപ്പ് ലക്ഷ്യം വെച്ച് കൊണ്ട് ബ്രസീലിയൻ ടീം റഷ്യയിലെത്തി. ആഘോഷമാക്കിയാണ് തങ്ങളുടെ താരങ്ങളെ ബ്രസീലിയൻ ആരാധകർ എയർ പോർട്ടിൽ വരവേറ്റത്. ക്രൊയേഷ്യക്കെതിരെയും ഓസ്ട്രിയക്കെതിരെയും നേടിയ തകർപ്പൻ വിജയങ്ങൾ ബ്രസീലിന്റെ സാധ്യതകൾ ഉയർത്തിയിട്ടുണ്ട്. പരിക്കിൽ നിന്നും മോചിതനെയെത്തിയ സൂപ്പർ താരം നെയ്മാറിന്റെ അപാരഫോമും ബ്രസീലിനു തുണയാകും.

കഴിഞ്ഞ ലോകകപ്പിൽ സ്വന്തം നാട്ടിൽ ജർമനിക്കെതിരെ 7-1ന്റെ നാണക്കേട് മാറ്റാനാണ് ബ്രസീൽ റഷ്യയിൽ ഇറങ്ങുന്നത്. റഷ്യയിലേക്കുള്ള ലോകകപ്പിൽ ആദ്യം യോഗ്യത ടീമാണ് ബ്രസീൽ.  ബ്രസീൽ ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ സ്വിറ്റ്സർലാന്റിനെയാണ് നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement