ഫർമീനോക്ക് ഇടം ഇല്ലാത്ത ബ്രസീൽ

ഇന്ന് ബ്രസീൽ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ഒരു വിധം പ്രതീക്ഷിച്ചവർ ഒക്കെ ടിറ്റെയുടെ സ്ക്വാഡിൽ എത്തി. എന്നാൽ ആ 26 അംഗ ലിസ്റ്റിൽ ലിവർപൂളിന്റെ സ്വന്തം ഫർമീനോ ഉണ്ടായിരുന്നില്ല. ബ്രസീലിന്റെ താര സമ്പന്നമായ അറ്റാക്കിൽ ഫർമിനോക്ക് കൂടെ ഇടമുണ്ടായിരുന്നില്ല. ആന്റണിയും റോഡ്രിഗോയും മാർട്ടിനെല്ലിയും പോലുള്ള യുവതാരങ്ങളെ ഉൾപ്പെടുത്തി ടീമിന്റെ എനർജി കൂട്ടാനാണ് ടിറ്റെ ശ്രമിച്ചത്.

ബ്രസീൽ 22 11 07 22 51 09 931

ബ്രസീലിനായി 55ഓളം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഫർമീനോ. 2019 ബ്രസീൽ കോപ അമേരിക്ക നേടിയപ്പോഴും കഴിഞ്ഞ തവണ കോപയിൽ റണ്ണേഴ്സ് അപ്പ് ആയപ്പോഴും ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു.

ഫർമിനോ ഇല്ലെങ്കിലും ലിവർപൂളിന്റെ അലിസണും ഫബിനോയും ലോകകപ്പ് സ്ക്വാഡിൽ എത്തിയിട്ടുണ്ട്. ഫർമിനോ മാത്രമല്ല ആഴ്സണൽ സെന്റർ ബാക്ക് ഗബ്രിയേലും ന്യൂകാസിൽ താരം ജോലിന്റണും ബ്രസീൽ സ്ക്വാഡിൽ ഇല്ലാത്തതും ചില വിമർശനങ്ങൾ ഉയരാൻ കാരണമായിട്ടുണ്ട്.