ആൻഫീൽഡിൽ ബ്രസീൽ-ക്രോയേഷ്യ പോരാട്ടം

ലോകകപ്പിന് മുൻപുള്ള സഹൃദ മത്സരത്തിൽ അഞ്ചു തവണ ലോകകപ്പ് ജേതാക്കളായ ബ്രസീൽ  ക്രോയേഷ്യയെ നേരിടും. ലിവർപൂളിന്റെ സ്വന്തം ഗ്രൗണ്ടായ ആൻഫീൽഡിൽ ജൂൺ 3നാണ് മത്സരം. റഷ്യയിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങൾക്കുള്ള പരിശീലന മത്സരമായാണ് ഇരു ടീമുകളും മത്സരത്തെ കാണുന്നത്. പരിക്കിൽ നിന്ന് മോചിതനായി സൂപ്പർ താരം നെയ്മർ മത്സരത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബാഴ്‌സലോണയിലേക്ക് ഈ സീസണിൽ ട്രാൻസ്ഫറായതിനു ശേഷം കൗട്ടീഞ്ഞോ ആദ്യമായി ആൻഫീൽഡിൽ കളിക്കും എന്ന പ്രേത്യേകതയും ഈ മത്സരത്തിനുണ്ട്. ലിവർപൂൾ താരമായാ റോബർട്ടോ ഫിർമിനോയും ബ്രസീലിനു വേണ്ടി ആൻഫീൽഡിൽ ബൂട്ട് കെട്ടും. ക്രോയേഷ്യക്ക് വേണ്ടി ലിവർപൂൾ താരം ലോവ്രനും കളത്തിൽ ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജൂൺ 17ന് സ്വിറ്റസർലാൻഡിനു എതിരെയാണ് ബ്രസീലിന്റെ ആദ്യ ലോകകപ്പ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഹോസു കുരിയാസ് സിൻസിനാറ്റി വിട്ടു
Next articleഡെൽഹി ഡൈനാമോസിന്റെ പ്രതീക് ചൗധരി ജംഷദ്പൂരിൽ