
ബ്രസീലിന്റെ ഇന്നത്തെ കോസ്റ്ററിക്കയ്ക്ക് എതിരായ പോരാട്ടത്തിനായുള്ള ആദ്യ ഇലവനിൽ ഒരു മാറ്റം മാത്രമെ ഉണ്ടാകു. ആദ്യ മത്സരത്തിൽ സ്വിറ്റ്സർലാന്റിനെതിരെ ഇറങ്ങിയ അതേ ഇലവനെ തന്നെ നിലനിർത്താനാണ് പരിശീലകൻ ടിറ്റെയുടെ തീരുമാനിച്ചത് എങ്കിലും ഇന്നലെ പരിക്കേറ്റ റൈറ്റ് ബാക്ക് ഡാനിലോയ്ക്ക് പകരം ഫാഗ്നർ ആദ്യ ഇലവനിൽ എത്തും.
കോസ്റ്ററിക്കയുടെ ഫോർമേഷൻ ഓസ്ട്രിയയുടെ ഫോർമേഷനുമായി സാമ്യമുള്ളതാണ് എന്നതിനാൽ ആയിരുന്നു ടിറ്റെ ആ ടീമിനെ നിലനിർത്താൻ സ്വിസ്സിനെതിരെ കളിച്ച ടീമിനെ നിലനിർത്താൻ തീരുമാനിച്ചത്. സൗഹൃദ മത്സരത്തിൽ ഓസ്ട്രിയക്കെതിരെ ഇതേ ടീമുമായി കളിച്ചപ്പോൾ മികച്ച പ്രകടനം നടത്താൻ ബ്രസീലിനായിരുന്നു.
സ്വിറ്റ്സർലാന്റിനെതിരെ ഏറ്റ പരിക്കിൽ നിന്ന് രക്ഷപ്പെട്ട നെയ്മർ ആദ്യ ഇലവനിൽ ഉണ്ടാകും. അലിസൺ ഗോൾവല കാത്തുകൊണ്ടാകും ഇന്ന് ബ്രസീൽ ഇറങ്ങുക. കൗട്ടീനോ മിഡ്ഫീൽഡിൽ ഇടതു ഭാഗത്തായും പൗളീനോ വലതു ഭാഗത്തായും ഇറങ്ങും, കസമേറോ ഡിഫൻസീവ് മിഡായി തുടരും.. വില്യൻ ആണ് വലതു വിങ്ങിൽ കളിക്കുന്നത്. പരിക്കേ് മാറി എത്തിയ ഫ്രെഡ് ഇന്ന് സബ്സ്റ്റിട്യൂട്ട് ബെഞ്ചിൽ ഉണ്ടാകും. തിയാഗോ ആണ് ഇന്ന് ബ്രസീലിനെ നയിക്കുന്നത്.
ലൈനപ്പ്; അലിസൺ, മാർസെലോ, തിയാഗോ, മിറാണ്ട,ഫാഗ്നർ, കസമേറോ, കൗട്ടീനോ, പൗളീനോ, നെയ്മർ, വില്ലൻ, ജീസുസ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
