ബ്രസീലിന്റെ ഇന്നത്തെ ആദ്യ ഇലവൻ ടിറ്റെ പ്രഖ്യാപിച്ചു

- Advertisement -

ബ്രസീലിന്റെ ഇന്നത്തെ ഓസ്ട്രിയക്കെതിരായ സൗഹൃദ മത്സരത്തിലെ ആദ്യ ഇലവനെ ബ്രസീലിയൻ പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചു. നെയ്മർ ആദ്യ ഇലവനിൽ ഉണ്ടാകും എന്നതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. പരിക്കേറ്റ ശേഷം ആദ്യമായാണ് നെയ്മർ ആദ്യ ഇലവനിൽ ഇറങ്ങുന്നത്. ക്രൊയേഷ്യക്കെതിരായ സൗഹൃദ മത്സരത്തിൽ രണ്ടാം പകുതിയിൽ ഇറങ്ങിയ നെയ്മർ ഗോളും കണ്ടെത്തിയിരുന്നു.

അലിസൺ ഗോൾവല കാത്തുകൊണ്ടാകും ഇന്ന് ബ്രസീൽ ഇറങ്ങുക. നെയ്മർ എത്തിയതോടെ കൗട്ടീനോ മിഡ്ഫീൽഡിൽ ഇടതു ഭാഗത്തായി ഇറങ്ങും. വില്യൻ ആണ് വലതു വിങ്ങിൽ കളിക്കുന്നത്. പരിക്കേറ്റ കോസ്റ്റയും റെനാറ്റീ അഗസ്റ്റോയും ഇന്നും കളത്തിൽ ഇറങ്ങില്ല. ഇന്ത്യൻ സമയം രാത്രി 7.30നാണ് ഇന്നത്തെ മത്സരം.

ലൈനപ്പ്; അലിസൺ, മാർസെലോ, തിയാഗോ, മിറാണ്ട്, ഡാനിലോ, കസമേറോ, കൗട്ടീനോ, പൗളീനോ, നെയ്മർ, വില്ലൻ, ജീസുസ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement