പുടിൻ ക്ഷണിച്ചു, ലോകകപ്പ് കാണാൻ ബ്ലാറ്റർ എത്തിയേക്കും

- Advertisement -

റഷ്യൻ പ്രസിഡന്റ് ഫ്ലാടിമർ പുടിൻ മുൻ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററിനെ ലോകകപ്പ് കാണാൻ റഷ്യയിലേക്ക് ക്ഷണിച്ചു. ക്ഷണം ലഭിച്ച ബ്ലാറ്റർ റഷ്യയിൽ എത്തിയേക്കും. ബ്ലാറ്ററിന്റെ ഔദ്യോഗിക വക്താവാണ് ക്ഷണം ലഭിച്ച കാര്യം വ്യക്തമാക്കിയത്.

ഫിഫയിലെ അഴിമതിയുമായി ബന്ധപ്പെട്ട് 2015 മുതൽ 6 വർഷത്തെ വിലക്ക് നേരിടുന്ന ബ്ലാറ്ററിന് പക്ഷെ ഇപ്പോൾ ഫിഫയുമായി യാതൊരു ബന്ധവുമില്ല. 17 വർഷം ഫിഫയുടെ എല്ലാമായിരുന്ന ബ്ലാറ്റർ 2018 ലോകകപ്പ് റഷ്യക്ക് അനുവദിക്കുന്നതിൽ അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. ഇതാണ് പുടിനെ ബ്ലാറ്ററിന് ക്ഷണക്കത്ത് അയക്കാൻ പ്രേരിപ്പിച്ചത് എന്നാണ് അറിയുന്നത്.

ക്ഷണം ലഭിച്ചെങ്കിലും ഉദ്ഘാടന മത്സരം കാണാൻ ബ്ലാറ്റർ എത്തിയേക്കില്ല എന്ന് ഉറപ്പാണ്. ബ്ലാറ്ററിന്റെ പങ്കാളിത്തത്തെ കുറിച്ച് ഫിഫ പ്രതികരിച്ചിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement