ഖത്തർ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി ഭൂട്ടാൻ

2022ൽ നടക്കുന്ന ഖത്തർ ലോകകപ്പിനായുള്ള യോഗ്യതാ മത്സരങ്ങളിൽ നിന്ന് പുറത്താകുന്ന ആദ്യ രാജ്യമായി ഭൂട്ടാൻ. എ എഫ് സി നടത്തുന്ന ആദ്യ ഘട്ട യോഗ്യതാ മത്സരത്തിൽ ഗുവാമിനോട് പരാജയപ്പെട്ടാണ് ഭൂട്ടാൻ പുറത്തായത്. ആദ്യ പാദത്തിൽ 1-0ന് ഭൂട്ടാൻ വിജയിച്ചിരുന്നു. ആ ആത്മവിശ്വാസത്തിൽ രണ്ടാം പാദത്തിന് ഇറങ്ങിയ ഭൂട്ടാൻ പക്ഷെ കനത്ത പരാജയം നേരിട്ടു.

എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഗുവാമിന്റെ രണ്ടാം പാദത്തിലെ വിജയം. ഖത്തർ ലോകകപ്പ് നടക്കാൻ ഇനിയും മൂന്നര വർഷം ബാക്കി നിൽക്കെ ആണ് ഭൂട്ടാ‌ൻ യോഗ്യത റൗണ്ടിൽ നിന്ന് പുറത്താകുന്നത്.