ഫ്രഞ്ച് ടീമിന്റെ പരിശീലകനെ കളിയാക്കി ബെൻസേമ

- Advertisement -

ഫ്രാൻസ് ദേശീയ ടീമിന്റെ കോച്ചായ ഡെഷാംപ്സിനെ കളിയാക്കി റയൽ മാഡ്രിഡ് താരം ബെൻസേമ. ലോകകപ്പിനുള്ള ദേശിയ ടീമിൽ നിന്ന് റയൽ മാഡ്രിഡ് താരം ബെൻസേമയെ ഡെഷാംപ്സ് ഉൾപ്പെടുത്തിയിരുന്നില്ല. ഫ്രഞ്ച് ടെലിവിഷൻ ചാനൽ ആയ കനാൽ ചാനലിന്റെ ട്വിറ്ററിൽ വന്ന ഫോട്ടോ സ്വന്തം ട്വിറ്റെർ അക്കൗണ്ടിൽ ഷെയർ ചെയ്തു കൊണ്ടാണ് ബെൻസേമ ഫ്രഞ്ച് ഫുട്ബോൾ ടീം പരിശീലകൻ ഡെഷാംപ്സിനെ കളിയാക്കിയത്.

ബെൻസേമ റയൽ മാഡ്രിഡിന്റെ കൂടെ വിജയിച്ച നാല് ചാമ്പ്യൻസ് ലീഗ് ട്രോഫികൾ വിമാനത്തിൽ ഘടിപ്പിച്ച് ഒരു ഭാഗത്തേക്ക് പോവുമ്പോൾ ഫ്രഞ്ച് ടീം മറ്റൊരു വിമാനത്തിൽ റഷ്യയിലേക്ക് പോവുന്ന രീതിയിലാണ് കനാൽ കാർട്ടൂൺ വരച്ചിരിക്കുന്നത്.

ബെൻസേമയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഡെഷാംപ്സ് തുടർച്ചയായി താരത്തെ ഫ്രഞ്ച് ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement