ലോകകപ്പ് ഫൈനൽ കാണാനുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ ക്ഷണം നിരസിച്ച് ബെൻസീമ

Newsroom

Picsart 22 12 17 23 50 40 896
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് ഫൈനൽ കാണാനും ബെൻസീമ എത്തില്ല. വിദേശ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ബെൻസീമ ഫ്രഞ്ച് പ്രസിഡന്റിന്റെ ലോകകപ്പ് കാണാൻ ഉള്ള ക്ഷണം നിരസിച്ചിരിക്കുകയാണ്. ഇതിനു ശേഷം നോട്ട് ഇന്ററസ്റ്റഡ് എന്ന ഒരു പോസ്റ്റ് ബെൻസീമ ഇൻസ്റ്റഗ്രാമിൽ ഇടുകയും ചെയ്തു. ബെൻസീമയെ ദെഷാംസ് ടീമിലേല്ല് തിരികെ വിളിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് അണിയറയിൽ നടക്കുന്നത് എന്നും വിദേശ മാധ്യമങ്ങൾ പറയുന്നു.

ബെൻസീമ 22 12 17 23 51 06 602

ബെൻസീമ ആദ്യം ഫ്രാൻസ് സ്ക്വാഡിൽ ഉണ്ടായിരുന്നു എങ്കിലും പരിക്ക് കാരണം ലോകകപ്പിന് തൊട്ടു മുമ്പ് സ്ക്വാഡ് വിടുക ആയിരുന്നു. പരിക്ക് മാറിയ ബെൻസീമ റയൽ മാഡ്രിഡിനൊപ്പം ഇന്നലെ സൂഹൃദ മത്സരം കളിച്ചിരുന്നു. ബെൻസീമയും ദെഷാംസും തമ്മിലുള്ള പ്രശ്നം കാരണമാണ് താരം തിരികെ സ്ക്വാഡിലേക്ക് എത്താതിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. ബെൻസീമയും ദെഷാംസും തമ്മിലും നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നു.