Site icon Fanport

ബെൻസീമ കളിക്കും എന്ന സ്വപ്നം വേണ്ട, പരിക്കേറ്റ് പുറത്തു പോയ ആരും കളിക്കില്ല എന്ന് ഫ്രാൻസ് കോച്ച്

ബെൻസീമ നാളെ അർജന്റീനക്ക് എതിരായ ലോകകപ്പ് ഫൈനലിൽ ഉണ്ടാകില്ല എന്ന് വ്യക്തമാക്കി ഫ്രഞ്ച് പരിശീലകൻ ദെഷാംസ്. ചില കളിക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് എനിക്കറിയാം, കരിം ബെൻസെമ അവരിലൊരാളാണ്, ആദ്യ മത്സരത്തിൽ ലൂക്കാസ് ഹെർണാണ്ടസിനനും പരിക്കേറ്റു, അന്നുമുതൽ എന്റെ ടീമിൽ 24 കളിക്കാർ മാത്രമെ ഉള്ളൂ ദെഷാംപ്സ് പറഞ്ഞു.

Picsart 22 12 17 23 31 56 230

അവർ മാത്രമാണ് എന്റെ കയ്യിലുള്ള കളിക്കാർ. അതിനാൽ എന്റെ കൂടെ ഇല്ലാത്ത കളിക്കാർ ഇവിടെ ഇല്ലാത്ത കളിക്കാരെ കുറിച്ച് ചോദിക്കുന്നത് ന്യായമാണെന്ന് ഞാൻ കരുതുന്നില്ല എന്നും ദെഷാംസ് പറഞ്ഞു.

ബെൻസീമ കളി കാണാൻ ഖത്തറിലേക്ക് വരുമോ എന്നത് എന്റെ നിയന്ത്രണത്തിൽ അല്ല എന്ന് ദെഷാംസ് പറഞ്ഞു.

കളി കാണാൻ മുൻ കളിക്കാരോ പരിക്കേറ്റ കളിക്കാരോ ആരൊക്കെ വരണമെന്ന് തീരുമാനിക്കേണ്ടത് ഞാനല്ല എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version