നിക്‌ളാസ് ബെൻഡറ്റ്‌നർ ഇല്ലാതെ ഡെന്മാർക്ക് ലോകക്കപ്പിന്

- Advertisement -

ആരാധകരുടെ പ്രിയപ്പെട്ട “ലോർഡ്” ബെൻഡറ്റ്‌നർക്ക് ലോകക്കപ്പ് നഷ്ടമാവും. കാഴിഞ്ഞ ദിവസം നടന്ന സ്വീഡനെതിരായ സൗഹൃദ മല്സരത്തിനു മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെയാണ് ബെൻഡറ്റ്‌നർക്ക് പരിക്കേറ്റത്. പരിക്ക് മൂലം സ്വീഡനെതിരായ മത്സരവും ബെൻഡറ്റ്‌നർക്ക് നഷ്ടമായിരുന്നു.

പരിശീലനത്തിനിടെ ബെൻഡറ്റ്‌നർക്ക് കീഴ്‌വയറിനാണ് പരിക്കേറ്റത്. പരിക്ക് ലോകക്കപ്പിനു മുന്നേ പരിക്ക് ബേധമവില്ല എന്നത് കൊണ്ട് ബെൻഡറ്റ്‌റേ ഒഴിവാക്കി ഡെന്മാർക് കോച് അന്തിമ ടീമിനെ പ്രഖ്യാപിക്കുകയായിരുന്നു. മുൻപ് പ്രഖ്യാപിച്ച 27അംഗ ടീമിൽ ബെൻഡറ്റ്‌നർ സ്ഥാനം പിടിച്ചിരുന്നു.

ലോകക്കപ്പിനു മുന്നോടിയായി ഡെൻമാർക്ക്‌ ശനിയാഴ്ച മെക്സിക്കോയെ നേരിടും. ലോകകപ്പിന് മുൻപുള്ള അവരുടെ അവസാന മല്സരമാവും ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement