കമ്പനിക്ക് പരിക്ക്, ലോകകപ്പ് പ്രതീക്ഷകൾ മങ്ങുന്നു

- Advertisement -

വിൻസെന്റ് കമ്പനിയുടെ ലോകകപ്പ് പ്രതീക്ഷകൾ മങ്ങുന്നു. ഇന്ന് നടന്ന പോർച്ചുഗൽ – ബെൽജിയം സന്നാഹ മത്സരത്തിനിടെ നടന്ന പരിക്കാണ് കമ്പനിയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടിയാകുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗലിന് തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില ആയിരുന്നു ഫലം. ഡി ബ്രുയിൻ, ഹസാർഡ്, ലുകാകു തുടങ്ങി പ്രമുഖരെയെല്ലാം അണിനിരത്തി തന്നെയായിരുന്നു ബെൽജിയം ഇറങ്ങിയത്. എന്നിട്ടും ഗോളടിക്കാൻ ഇരു ടീമുകൾക്കും സാധിച്ചില്ല.

മത്സരത്തിന്റെ 55 അഞ്ചാം മിനുട്ടിലാണ് 32 കാരനായ കമ്പനി പരിക്ക് മൂലം കളം വിട്ടത്. തിങ്കളാഴ്ചയാണ് ലോകകപ്പിനുള്ള ടീമുകളെ സമർപ്പിക്കേണ്ട ദിവസം. 48 മണിക്കൂർ എങ്കിലും കഴിയാതെ ഒന്നും ഉറപ്പിച്ച് പറയാനാവില്ല എന്നാണ് ബെൽജിയം കോച്ച് പറഞ്ഞത്. Euro 2016 ലും ആ വർഷത്തെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരത്തിൽ നിന്നും കമ്പനിക്ക് പരിക്ക് കാരണം വിട്ട് നിൽക്കേണ്ടി വന്നിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement