
ഉഡിനെസെയുടെ മധ്യനിരതാരം ബെഹ്റാമി ഇത്തവണയും സ്വിറ്റ്സർലാന്റിന്റെ അവസാന 23 അംഗ സ്ക്വാഡിൽ ഇടം പിടിച്ചതോടെ പുതിയൊരു റെക്കോർഡ് ഇട്ടിരിക്കുകയാണ്. സ്വിറ്റ്സർലാന്റിനായി ഏറ്റവും കൂടുതൽ ലോകകപ്പ് കളിച്ച റെക്കോർഡാണ് ബെഹ്റാമി സ്വന്തമാക്കുന്നത്. ഇത് ബെഹ്റാമിയുടെ നാലാം ലോകകപ്പാണ്. 33കാരനായ ബെഹ്റാമി അല്ലാതെ വേറെ ഒരു താരവും സ്വിസ്സ് ടീമിനായി 4 ലോകകപ്പ് കളിച്ചിട്ടില്ല.
2010 ലോകകപ്പിൽ ചിലിക്കെതിരെ നടന്ന് മത്സരത്തിൽ ചുവപ്പ് കാർഡ് നേടിയപ്പോൾ സ്വിറ്റ്സർലാന്റിനായി ലോകകപ്പിക് ആദ്യമായി ചുവപ്പ് കാർഡ് വാങ്ങുന്ന താരം എന്ന മോശം റെക്കോർഡും ബെനാറ്റിയക്കു ചുമക്കേണ്ടി വന്നിരുന്നു. മുൻ വാറ്റ്ഫോർഡ് താരം ഇപ്പോൾ പഴയ മികവിൽ ഇല്ലാ എന്നതുകൊണ്ട് തന്നെ ആദ്യ ഇലവനിൽ എത്താൻ കഷ്ടപ്പെടേണ്ടി വരും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial