
ലോകകപ്പിൽ ഇംഗ്ലണ്ടും അർജന്റീനയും ഫൈനൽ കളിക്കുമെന്ന് പ്രവചിച്ച് ഇംഗ്ലണ്ട് ഇതിഹാസ ഡേവിഡ് ബെക്കാം. ചൈനയിൽ നടന്ന ഒരു ചടങ്ങിലാണ് റഷ്യൻ ലോകകപ്പിനെ കുറിച്ചുള്ള തന്റെ പ്രവചനം ബെക്കാം പറഞ്ഞത്. ഈ ലോകപ്പിൽ ഇംഗ്ലണ്ടിന് മികച്ച തുടമാണ് ലഭിച്ചത്. അതിൽ താൻ സന്തോഷവാനാണ് എന്നും ബെക്കം പറഞ്ഞു.
ഇംഗ്ലണ്ട് കപ്പടിക്കുമെന്നാണ് താൻ കരുതുന്നത്. പക്ഷെ അത് തനിക്ക് രാജ്യത്തോടുള്ള സ്നേഹം കാരണം മാത്രമാകാം. ബെക്കാം പറഞ്ഞു. ഇംഗ്ലണ്ടിന് നല്ല തുടക്കമായിരുന്നു ഗ്രൂപ്പിൽ ആദ്യ മത്സരത്തിൽ ടുണീഷ്യക്കെതിരെ ലഭിച്ചത് എങ്കിലും അർജന്റീനയ്ക്ക് അത്ര നല്ല തുടക്കമല്ല റഷ്യയിൽ. എന്തായാലും ഇരുവരും മുന്നോട്ടു പോവുകയാണെങ്കിൽ സെമിയിലോ ഫൈനലിലോ മാത്രമെ രണ്ട് പേരും ഏറ്റുമുട്ടാൻ സാധ്യതയുള്ളൂ. അതുകൊണ്ട് തന്നെ ബെക്കാമിന്റെ പ്രവചനം ഫലിക്കാൻ സാധ്യതയുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
