ആഘോഷത്തിൽ അബദ്ധം, ഇന്റർനെറ്റ് കീഴടക്കി ബാത്ശുവായി

- Advertisement -

ഇന്ന് ബെൽജിയം ഇംഗ്ലണ്ടിനെ കീഴടക്കി ലോകകപ്പിൽ ഗ്രൂപ്പ് ജി യിൽ ജേതാക്കൾ ആയെങ്കിലും ഇന്റർനെറ്റിൽ താരമായത് ബെൽജിയം സ്ട്രൈക്കർ മിച്ചി ബാത്ശുവായി. സഹ താരം അദ്നാൻ യാനുസായിയുടെ ഗോൾ ആഘോഷിച്ച താരത്തിന് പറ്റിയ അബദ്ധമാണ് ഇന്റർനെറ്റിൽ വൈറൽ ആയത്.

യാനുസായിയുടെ ഷോട്ടിൽ വലയിൽ പതിച്ച പന്ത് എടുത്ത് വീണ്ടും വലയിലേക്ക് അടിച്ചു ആഘോഷിക്കാനുള്ള താരത്തിന്റെ ശ്രമം പാളി, പോസ്റ്റിൽ കൊണ്ട പന്ത് തിരിച്ചു വന്ന് കൊണ്ടത് ഭാത്ശുവായിയുടെ മുഖത്ത് തന്നെ. ഈ ലോകകപ്പിലെ തന്നെ ഏറ്റവും തമാശയേറിയ രംഗമായി അത്.

ദൃശ്യം TV യിൽ വന്ന ഉടനെ തന്നെ നിരവധി പേരാണ് ട്വിറ്ററിൽ മീമുകളും മറ്റുമായി കളം നിറഞ്ഞത്. മത്സര ശേഷം താരവും തമാശ നിറഞ്ഞ പ്രതികരണവുമായി എത്തിയത് രസകരമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement