പുടിൻ വിളിച്ചു, വിലക്കുകളെ കാറ്റിൽ പറത്തി സെ​​പ് ബ്ലാ​​റ്റ​​ര്‍ ലോകകപ്പിനെത്തി

- Advertisement -

ഫിഫയുടെ വിലക്കിനെ വെല്ലുവിളിച്ച് കൊണ്ട് സെ​​പ് ബ്ലാ​​റ്റ​​ര്‍ റഷ്യയിലെത്തി. ഫിഫയുടെ മുൻ പ്രസിഡന്റായ സെ​​പ് ബ്ലാ​​റ്റ​​ര്‍ ഗ്രൂപ്പ് ബിയിലെ പോർച്ചുഗൽ മൊറോക്കോ മത്സരം കാണുകയും ചെയ്തു. റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുട്ടിന്റെ ക്ഷണം സ്വീകരിച്ചാണ് സെ​​പ് ബ്ലാ​​റ്റ​​ര്‍ റഷ്യയിലെ ലോകകപ്പിനെത്തിയത്. ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തങ്ങളിൽ നിന്നും ഫിഫ സെ​​പ് ബ്ലാ​​റ്റ​​റെ വിലക്കിയിരുന്നു.

പതിനേഴ് വർഷക്കാലം ഫിഫയുടെ തലപ്പത്തിരുന്ന സെ​​പ് ബ്ലാ​​റ്റ​​ര്‍ 2015 കൈക്കൂലി വിവാദത്തെ തുടർന്നാണ് സ്ഥാനം ഒഴിഞ്ഞത്. 2021 വ​​രെ​​യാ​​ണ് ബ്ലാ​​റ്റ​​റു​​ടെ വി​​ല​​ക്കി​​ന്‍റെ കാ​​ലാ​​വ​​ധി. 2010ല്‍ ​​റ​​ഷ്യ​​ക്ക് ലോ​​ക​​ക​​പ്പ് വേ​​ദി അ​​നു​​വദിച്ചപ്പോൾ ബ്ലാ​​റ്റ​​റാ​​യി​​രു​​ന്നു ഫി​​ഫയുടെ പ്ര​​സി​​ഡ​​ന്‍റ്. സെ​​പ് ബ്ലാ​​റ്റ​​റുടെ നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്നുമാണ് ഫിഫയുടെ നിലപാട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement