അഞ്ചര കിലോമീറ്റർ നീളമുള്ള ജർമ്മൻ ഫ്ലാഗുമായി ബംഗ്ലാദേശ് ആരാധകൻ

- Advertisement -

ലോകക്കപ്പിനോട് അനുബന്ധിച്ചു ഇഷ്ടപ്പെട്ട രാജ്യങ്ങളുടെ കൊടിയും തോരണങ്ങളും കെട്ടുന്നത് സാധാരണമാണ്. എന്നാൽ വ്യത്യസ്തമായ ഒരു കൊടിയുമായി എത്തിയിരിക്കുകയാണ് ഒരു ബംഗ്ലാദേശി ആരാധകൻ. സാധാരണ ഒന്നും രണ്ടും മീറ്ററുകൾ ഉള്ള കൊടിയാണ് കെട്ടുക എങ്കിൽ അഞ്ചര കിലോമീറ്റർ നീളമുള്ള ഒരു ജർമ്മൻ ഫ്ലാഗുമായാണ് ജർമ്മനിയുടെ കടുത്ത ആരാധകനായ അംജദ് ഹൊസ്സെൻ എന്ന കർഷകൻ എത്തിയിരിക്കുന്നത്.

2006ൽ ജർമ്മനിയിൽ നടന്ന ലോകക്കപ്പിന്റെ സമയത്താണ് അംജദ് ഈ ജർമ്മൻ കൊടി ഉണ്ടാക്കാൻ തുടങ്ങിയത്. തുടർന്നിങ്ങോട്ട് കൊടി ഉണ്ടാക്കാനുള്ള തുണിക്കായി തന്റെ കൃഷി സ്ഥലം പോലും വിറ്റിരിക്കുകയാണ് അംജദ് ഹൊസ്സെൻ.

2014 ലോകക്കപ്പ് സമയത്തും അംജദ് ഹൊസ്സെൻ ഈ കൊടി പ്രദർശിപ്പിച്ചിരുന്നു. അന്ന് മൂന്നര കിലോമീറ്ററോളം ആയിരുന്നു കൊടിയുടെ നീളം. ജർമ്മൻ ഫുട്ബാൾ അതിയായി ഇഷ്ടപ്പെടുന്ന അംജദ് ഹൊസ്സെൻ ലോകക്കപ്പ് സമയത്ത് ഈ കൊടി വീടിനടുത്തുള്ള ഒരു സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement