
ഇറാനിയൻ മെസ്സി എൻ വിളിപ്പേരുള്ള സർദാർ അസ്മൗൻ തന്റെ വിരമിക്കാനുള്ള കാരണം ഇറാൻ ആരാധകരുടെ പ്രതികരണം തന്നെയാണെന്ന് വ്യക്തമാക്കി. “താനും തന്റെ ടീമംഗങ്ങളും വളരെ മോശം പ്രതികരണങ്ങളാണ് ഇറാൻ ആരാധകരിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. ഇത് എന്നേക്കാൾ ബാധിച്ചത് എന്റെ കുടുംബത്തെയാണ്” അസ്മൗൻ പറയുന്നു.
നേരത്തെ തന്നെ രോഗ ബാധിതയായിരുന്ന അസ്മൗന്റെ അമ്മയുടെ സ്ഥിതി ഇറാൻ ആരാധകരുടെ പ്രതികരണങ്ങൾക്ക് ശേഷം വളരെ മോശമായതായാണ് അസ്മൗൻ തന്നെ പറയുന്നത്. “അമ്മയുടെ രോഗം ഗുരുതരമായി. അമ്മയെ വേണോ ഫുട്ബോൾ വേണോ എന്ന് താൻ തീരുമാനിക്കേണ്ട സമയമായി. അമ്മയാണ് എനിക്ക് വേണ്ടത്” അസ്മൗൻ പറഞ്ഞു.
വെറും 23കാരനായ അസ്മൗൻ ഇതിനകം തന്നെ 36 കളികളിൽ 23 ഗോളുകൾ നേടിയിട്ടുണ്ട്. 19ആം വയസ്സിൽ ഇറാനായി അരങ്ങേറ്റം കുറിച്ച താരം ഇറാന്റെ ഏറ്റവും മികച്ച താരമായി നിൽക്കുമ്പോഴാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
