വീഡിയോ അസിസ്റ്റന്റിനെ കുറ്റം പറഞ്ഞ് ഓസ്ട്രേലിയൻ പരിശീലകൻ

ഫ്രാൻസിനെതിരെയേറ്റ പരാജയം വീഡിയോ അസിസ്റ്റന്റ് ടെക്നോളജിയുടെ തലയിൽ വെച്ച് ഓസ്ട്രേലിയൻ പരിശീലകൻ വാൻ മാർവൈക്. കളിയിലെ ഫ്രാൻസിന്റെ ആദ്യ ഗോൾ VAR അനുവദിച്ച പെനാൾട്ടിയിൽ നിന്നായിരുന്നു. തീരുമാനം ശരിയായിരുന്നു എങ്കിലും റഫറി റഫറിക്ക് സത്യമെന്ന് തോന്നുന്നത് വിളിക്കണമെന്നാണ് ഓസ്ട്രേലിയയുടെ ഡച്ച പരിശീലകൻ പറഞ്ഞത്.

തനിക്ക് പെനാൾട്ടി ആണെന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ് റഫറി ടെക്നോളജി ഉപയോഹിച്ചത് എന്നും അത് ഫാൻസിനെ പോലൊരു വലിയ ടീമായത് കൊണ്ടാണെന്നും വാൻ മർവൈക് പറഞ്ഞു. താൻ പെനാൾട്ടി ആണൊ അല്ലയോ എന്ന് പറയുന്നില്ല എന്നും എന്നാലും ടെക്നോളജിക്ക് വിട്ടില്ലായിരുന്നു എങ്കിൽ ഫലം വേറെ ആയേനെ എന്നും മുൻ ഡച്ച പരിശീലകൻ പറഞ്ഞു.

തന്റെ താരങ്ങളെ കുറിച്ച് അഭിമാനം ഉണ്ടെന്നും ഫ്രാൻസിന് എല്ലാവിധ ആശംസകളും ടൂർണമെന്റിൽ നേരുന്നു എന്നും ഓസ്ട്രേലിയൻ പരിശീലകൻ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിന്‍ഡീസില്‍ മറ്റൊരു ക്രിക്കറ്റ് വിവാദം കൂടി
Next articleവീണ്ടും മെസ്സിക്ക് ഒരു പെനാൾട്ടി ദുരന്തം