അർസാനിക്ക് ആദ്യ ഗോൾ, ഓസ്ട്രേലിയക്ക് അവസാന നിമിഷം വിജയം

- Advertisement -

റഷ്യയിലേക്ക് വിമാനം കയറുന്നതിന് മുമ്പായി നടന്ന അവസാന മത്സരത്തിൽ ഓസ്ട്രേലിയക്ക് വിജയം. ഇന്ന് ഹംഗറിയെ നേരിട്ട ഓസ്ട്രേലിയ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഈ ലോകകപ്പിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ ഡാനിയൽ അർസാനിയാണ് ഇന്ന് ഓസ്ട്രേലിയയുടെ വിജയശില്പിയായത്. 72ആം മിനുട്ടിൽ സബ്സ്റ്റിട്യൂട്ടായി ഇറങ്ങിയ അർസാനി ഒരു ഗോളും രണ്ടാം ഗോളിനുള്ള വഴിയും ഒരുക്കി താരമാവുകയായിരുന്നു.

സബായി ഇറങ്ങി 2 മിനുട്ടിൽ തന്നെ അർസാനി ഓസ്ട്രേലിയക്കായി ലക്ഷ്യം കണ്ടു. ഓസ്ട്രേലിയക്കായുള്ള അർസാനിയുടെ ആദ്യ ഗോളാണിത്. 89ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ഹംഗറി ഓസ്ട്രേലിയക്ക് ഒപ്പം എത്തിയെങ്കിലും തൊട്ടടുത്ത മിനുട്ടിൽ മറ്റൊരു സെൽഫ് ഗോളിലൂടെ ഓസ്ട്രേലിയ വിജയം ഉറപ്പിക്കുകയായിരുന്നു.

ഇനി റഷ്യയിലേക്ക് പറക്കുന്ന ഓസ്ട്രേലിയ ഫ്രാൻസിനെ നേരിട്ട് കൊണ്ട് തങ്ങളുടെ ലോകകപ്പ് പോരാട്ടം ആരംഭിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement