ഓവനും സ്റ്റർലിംഗിനും ഒപ്പം ഇനി അലക്സാണ്ടർ അർണോൾഡും

- Advertisement -

ഇംഗ്ലണ്ടിന് വേണ്ടി ലോകകപ്പ് മത്സരം കളിക്കുന്ന നാലാമത്തെ ടീനേജ് താരമായി അലക്സാണ്ടർ അർണോൾഡ്. അർണോൾഡിന് മുൻപ് മൈക്കൽ ഓവൻ, റഹീം സ്റ്റെർലിങ്, ലൂക്ക് ഷോ എന്നിവർ മാത്രമാണ് ടീനേജിൽ ഇംഗ്ലണ്ടിനായി ലോകകപ്പ് കളിച്ചത്. ബെൽജിയത്തിന് എതിരായ മത്സരത്തിൽ ഇറങ്ങിയ താരം മികച്ച പ്രകടനമാണ് നടത്തിയത്.

ലിവർപൂൾ താരമായ അർണോൾഡ് ക്ലബ്ബിൽ തന്റെ മുൻഗാമികൾ ആയ ഓവൻ, സ്റ്റെർലിങ് എന്നിവർ ഉൾപ്പെടുന്ന റെക്കോർഡ് ബുക്കിലാണ് കയറിയത്. 1998 ലാണ് ഓവൻ ഇംഗ്ലണ്ടിനായി ലോകകപ്പ് അരങ്ങേറ്റം നടത്തിയത് എങ്കിൽ 2014 ലാണ് സ്റ്റെർലിങ്, ഷോ എന്നിവർ അരങ്ങേറിയത്.

ക്ളോപ്പിന് കീഴിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയ ലിവർപൂളിന് വേണ്ടി പോയ സീസണിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തെ ലോകകപ്പ് ടീമിൽ എത്തിച്ചത്. ആദ്യ 2 മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് പരിശീലകൻ ഗരേത് സൗത്ത്ഗേറ്റ് മൂന്നാം മത്സരത്തിൽ കൂടുതൽ താരങ്ങൾക്ക് അവസരം നൽകാൻ തീരുമാനിച്ചതോടെയാണ് അർണോൾഡ് റെക്കോഡ് ബുക്കിൽ കയറിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement