അർജന്റീന ടീം മെസ്സിക്കൊപ്പം ഉയരണം – സാമ്പോളി

- Advertisement -

അർജന്റീന ടീം മുന്നേറണമെങ്കിൽ ടീമും മെസ്സിയുടെ മികവിനൊത്ത് ഉയരണം എന്ന് മാനേജർ സാമ്പോളി പറഞ്ഞു. മെസ്സി ഒരു അത്ഭുത താരമാണെന്നും അദ്ദേഹത്തൊന്റെ മികവ് ആണ് ടീമിനെ വിജയിക്കാൻ സഹായിക്കുന്നത് എന്നും പറഞ്ഞ പരിശീലകൻ ഇനി മുന്നേറാൻ ടീമും മെസ്സിയുടെ മികവിലേക്ക് എത്തണം എന്നു പറഞ്ഞു.

മെസ്സി ഫുട്ബോളിനെ കാണുന്നത് അത്ഭുതപ്പെടുത്തുന്നു എന്നും അങ്ങനെ ഫുട്ബോളിനെ നിരീക്ഷിക്കാൻ അദ്ദേഹത്തെ പോലെ അത്രയും ജീനിയസിന് മാത്രമെ കഴിയൂ എന്നും പരിശീലകൻ പറഞ്ഞു.

മെസ്സിക്ക് ആദ്യ ഗോൾ ഒരുക്കി കൊടുത്ത എവർ ബനേഗയും മത്സരത്തിന് മുന്നോടിയായി മെസ്സിയെ പ്രശംസിച്ചു. റഷ്യയിൽ തുടക്കത്തിൽ മെസ്സിക്ക് അദ്ദേഹത്തിന്റെ മികവിൽ എത്താൻ ആയിരുന്നില്ല, പക്ഷെ ഇപ്പോൾ മെസ്സി തീർത്തും മെസ്സി ആയെന്നുമാണ് ബനേഗ പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement