
മുപ്പത്തിരണ്ടു വർഷത്തിന് ശേഷം ലോകകപ്പ് കിരീടം സ്വന്തം നാട്ടിലേക്ക് എത്തിക്കാമെന്ന മോഹവുമായി ലയണൽ മെസ്സിയും സംഘവും റഷ്യൻ ലോകകപ്പിൽ ഇന്ന് ആദ്യമായിറങ്ങും. പരമ്പരാഗത ശൈലികളെ കാറ്റിൽ പറത്തി കൊണ്ട് അർജന്റീനയുടെ കോച്ച് സാംപോളി മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപേ മത്സരത്തിനായുള്ള ടീമിനെ പ്രഖ്യാപിച്ചു. യുവന്റസിന്റെ സ്വന്തം ഗോൺസാലോ ഹിഗ്വെയിന് പകരം ടീമിലെത്തിയത് മാഞ്ചസ്റ്റർ സിറ്റിയുടെ അഗ്യൂറോ. അര്ജന്റീയിൽ നിന്നും ഉയർന്നു വന്ന മികച്ച ഗോൾ വേട്ടക്കാരിൽ ഒരാളായ ഹിഗ്വെയിൻ ഒഴിവാക്കിയതിന് സാംപോളി ഉയർത്തുന്ന ന്യായം ലയണൽ മെസിയിൽ നിന്നും മികച്ച പ്രകടനം പുറത്ത് കൊണ്ടുവരാൻ ആണ് തന്റെയും തീരുമാനം എന്നാണ്.
കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ജർമ്മനിക്കെതിരെ ഹിഗ്വെയിൻ നഷ്ടപ്പെടുത്തിയത് മികച്ച ഒരു അവസരമായിരുന്നു. മെസ്സി, അഗ്യൂറോ, എയ്ഞ്ചൽ ഡി മരിയ, മാക്സിമിലിയനോ മെസ എന്നിവരെ ഇറക്കി ബാഴ്സയുടേതിന് സമാനമായ ശൈലി രൂപപ്പെടുത്താനാണ് സാംപോളി ശ്രമിക്കുന്നത്.
ഐസ്ലാൻഡിനെ നിസാരക്കാരല്ലാത്ത എതിരാളികളായിട്ടാണ് കാണുന്നതെന്ന് സാംപോളി പറഞ്ഞെങ്കിലും അത് മുഖവിലയ്ക്ക് എടുക്കാൻ സാധിക്കില്ല. വൈക്കിങ്ങുകളുടെ അട്ടിമറിക്കും അർജന്റീനയ്ക്കും മുന്നിൽ നിൽക്കുന്ന ഏക ഘടകം ലയണൽ മെസിയാണ്. ആരാധകർ പ്രതീക്ഷിക്കുന്നത് പോലെ മെസി അവതരിച്ചാൽ ഇന്ന് ഫുട്ബോൾ ആരാധകർക്ക് ലഭിക്കുന്നത് മികച്ചൊരു മത്സരമായിരിക്കും.
Argentina: Caballero; Salvio, Otamendi, Rojo, Tagliafico; Biglia, Mascherano; Meza, Messi, Di María; Aguero.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
