അർജന്റീന താരങ്ങൾ മെസ്സിയുടെ നിലവാരത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷ : മഷ്കരാനോ

- Advertisement -

റഷ്യയിൽ അർജന്റീന താരങ്ങൾ മെസ്സിയുടെ നിലവാരത്തിലേക്ക് ഉയരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അർജന്റീന വെറ്ററൻ താരം ഹവിയർ മഷ്കരാനോ. ഗാർഡിയൻ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മഷ്കരാനോ തന്റെ മനസ്സ് തുറന്നത്. റഷ്യയിൽ മെസ്സി തന്റെ ഏറ്റവും മികച്ച ഫോമിലാവും എത്തുകയെന്നും മഷ്കരാനോ പറഞ്ഞു.

സാംപോളിക്ക് കീഴിൽ അർജന്റീന പ്രതിരോധം ശക്തമാണെന്നും അത് റഷ്യയിൽ അർജന്റീനക്ക് ഗുണം ചെയ്യുമെന്നും താരം പറഞ്ഞു. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ  ജർമനിയോട് ഫൈനലിൽ തോറ്റെങ്കിലും അത് മികച്ചൊരു അനുഭവം ആയിരുന്നു എന്നും മഷ്കരാനോ കൂട്ടിച്ചേർത്തു. 2014 ലോകകപ്പിൽ തങ്ങൾ എന്താണ് ചെയ്യാൻ പോവുന്നത് എന്ന വ്യക്തമായ ധാരണയാണ് തങ്ങളെ ഫൈനലിൽ എത്തിച്ചത് എന്ന് പറഞ്ഞ മഷ്കരാനോ ഫൈനലിൽ കാഴ്ചവെച്ച പ്രകടനം അടുത്ത കാലത്ത് അർജന്റീന നടത്തിയ മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു എന്നും പറഞ്ഞു.

സാംപോളിക്ക് കീഴിൽ ദൃഢമായ ഒരു ടീം പടുത്തുയർത്താൻ ആണ് ശ്രമം എന്നും അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ തവണ കളിച്ച  മഷ്കരാനോ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement