Picsart 22 12 16 01 46 08 557

അർജന്റീന ആണ് ഫൈനലിൽ ഫേവറിറ്റ്സ് എന്ന് റോയ് കീൻ

ലോകകപ്പ് ഫൈനലിൽ അർജന്റീന ആണ് ഫേവറിറ്റ്സ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം റോയ് കീൻ. മൊറോക്കോയ്ക്കും ഇംഗ്ലണ്ടിനുമെതിരെയുള്ള ഫ്രാൻസിന്റെ പ്രകടനം നോക്കിയാൽ അവർ അത്ര മികച്ചവരല്ലെന്ന് തോന്നും. എങ്കിലും അവർ ചെയ്യേണ്ട ജോലി പൂർത്തിയാക്കി. ആ രണ്ട് മത്സരങ്ങളിൽ ആയി അവർ ആകെ ഒരു ഗോൾ ആണ് വഴങ്ങിയത്, അത് ഒരു പെനാൽറ്റിയും ആയിരുന്നു. റോയ് കീൻ ഫ്രാൻസിനെ കുറിച്ചു പറഞ്ഞു.

എന്നാൽ അർജന്റീന അങ്ങനെയല്ല, അവരുടെ പിന്നിലാണ് ഗ്യാാൽറിയിലെ എല്ലാ പിന്തുണയും ഉള്ളത്. ഒപ്പം ലയണൽ മെസ്സിയും അവർക്ക് ഒപ്പം ഉണ്ട്. അവരാണ് ഫേവറിറ്റ്സ് എന്ന് പറയേണ്ടി വരും.

മെസ്സിയെ അദ്ദേഹത്തിന്റെ ഏറ്റവും മികവിൽ ഞങ്ങൾ സെമി ഫൈനലിൽ കണ്ടു. വർഷങ്ങളോളമായി അദ്ദേഹം ഈ മികവ് കാണിക്കുന്നുണ്ട്. ആ വ്യക്തി ഒരു അത്ഭുതമാണ്. എനിക്ക് അവനെ ഇഷ്ടമാണ്. കീൻ പറഞ്ഞു. അർജന്റീന തന്നെ വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മെസ്സിക്കു വേണ്ടി ആ കിരീടം അർജന്റീന ഉയർത്തട്ടെ‌.

Exit mobile version