Picsart 22 12 16 11 27 37 517

അർജന്റീനയുടെ കളി കാണാൻ ബസ്സ് ഹൈജാക്ക് ചെയ്തു, അവസാനം കണ്ടത് ജയിൽ!!

അർജന്റീനയുടെ സെമി ഫൈനൽ മത്സരം കാണാം വേണ്ടി ബസ്സ് ഹൈജാക്ക് ചെയ്ത ഒരു ആരാധകന്റെ കഥയാണ് അർജന്റീനയിൽ നിന്ന് വരുന്നത്. താൻ സഞ്ചരിച്ചു കൊണ്ടിരുന്ന ബസ്സ് ഹൈജാക്ക് ചെയ്ത ആരാധകർ അവസാനം ജയിലിൽ ആണ് എത്തിയത് എന്നാണ് വാർത്ത.

അർജന്റീനിയൻ വാർത്താ ചാനലായ TN റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ബ്യൂണസ് ഐറിസിലാണ് സംഭവം നടന്നത്. വീട്ടിലേക്ക് പോകാൻ ബസ് കയറിയ ആരാധകൻ ബസ് വേഗത കുറഞ്ഞതിനാൽ കളി കാണാൻ സമയത്തിന് എത്തില്ല എന്ന് കരുതി ആണ് ബസ് ഏറ്റെടുത്തത്. ഡ്രൈവർ ഒരു സ്റ്റോപ്പിൽ ചില സാധനങ്ങൾ വാങ്ങാൻ പുറത്ത് ഇറങ്ങിയ സമയത്ത് ആരാധകൻ ബസ് എടുത്ത് പോവുക ആയിരുന്നു‌. നിറയെ യാത്രക്കാർ ഉള്ളപ്പോൾ ആയിരുന്നു ഈ തീരുമാനം.

എന്നാൽ അർജന്റീനയുടെ ക്രൊയേഷ്യക്ക് എതിരായ മത്സരം കാണാൻ അദ്ദേഹത്തിന് ആയില്ല. രണ്ടര കിലോമീറ്ററോളം ബസ് ഓടിച്ചപ്പോൾ ബസിനുള്ളിലെ ലോക്കിംഗ് സംവിധാനം ബസ് നിൽക്കാൻ കാരണം ആയി. പിന്നീട് അർജന്റീനിയൻ തലസ്ഥാനത്ത് വാഹനമോഷണത്തിന് ഇയാൾക്കെതിരെ കേസെടുത്തു അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോർട്ട്.

Exit mobile version