തീപാറും പോരാട്ടം, ഹിഗ്വയിൻ പുറത്ത്,ലൈനപ്പ് അറിയാം

- Advertisement -

ഫ്രാൻസും അർജന്റീനയും നേർക്കുനേർ വരുന്ന പോരാട്ടത്തിനായി ഒരു മാറ്റമാണ് അർജന്റീന വരുത്തിയിരിക്കുന്നത്. നൈജീരിയക്കെതിരെ വിജയിച്ച ഇലവനിൽ നിന്ന് ഹിഗ്വയിൻ പുറത്ത് പോയപ്പോൾ പാവൊൻ ആദ്യ ഇലവനിൽ എത്തി. ഡിമറിയ, എവർബനേഗ എന്നിവർക്കൊപ്പം ഗോൾകീപ്പർ സ്ഥാനത്ത് അർമാനിയും തുടരുന്നുണ്ട്.

ഫ്രാൻസ് നിരയിൽ ഒരു കളിയിലെ വിശ്രമത്തിന് ശേഷം മുഴുവൻ പ്രധാന താരങ്ങളും തിരിച്ചെത്തി. പോഗ്ബയും എമ്പാപ്പെയും ഒക്കെ ആദ്യ ഇലവനിൽ ഉണ്ട്. ഗോൾകീപ്പർ സ്ഥാനത്തേക്ക് ക്യാപ്റ്റൻ ലോറിസും തിരിച്ചെത്തി.

ഫ്രാൻസ്: Lloris; Pavard, Varane, Umtiti, L.Hernández; Kanté, Pogba; Mbappé, Griezmann, Matuidi; Giroud

അർജന്റീന: Armani; Mercado, Otamendi, Rojo, Tagliafico; Enzo Pérez, Mascherano, Banega; Pavón, Messi, Di María.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement