Picsart 22 12 19 01 58 45 338

അർജന്റീനയെ അഭിനന്ദിച്ചും ഫ്രാൻസിനെ ആശ്വസിപ്പിച്ചും നരേന്ദ്ര മോദി

ഇന്ത്യൻ പ്രധാനമന്ത്രി മോദി ലോകകപ്പ് സ്വന്തമാക്കിയ അർജന്റീനയെ ട്വിറ്റർ വഴി അഭിനന്ദിച്ചു.

ഏറ്റവും ആവേശകരമായ ഫുട്ബോൾ മത്സരങ്ങളിൽ ഒന്നായി ഈ ഫൈനൽ ഓർമ്മിക്കപ്പെടും എന്നും ഫിഫാ ലോകകപ്പ് ചാമ്പ്യൻമാരായതിന് അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ എന്നും മോദി ടീറ്റ് ചെയ്തു. അർജന്റീന ടൂർണമെന്റിലൂടെ ഉജ്ജ്വലമായി കളിച്ചു. അർജന്റീനയുടെയും മെസ്സിയുടെയും ദശലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകർ ഈ വിജയത്തിൽ ആഹ്ലാദിക്കുന്നു. മോദി എഴുതി.

ഫ്രാൻസ് ടീമിനെ ആശ്വസിപ്പിക്കാനും അദ്ദേഹം മറന്നില്ല. ലോകകപ്പൊകെ ആവേശകരമായ പ്രകടനത്തിന് ഫ്രാൻസിന് അഭിനന്ദനങ്ങൾ എന്നും ഫൈനലിലേക്കുള്ള വഴിയിൽ അവർ തങ്ങളുടെ കഴിവും കായികക്ഷമതയും കൊണ്ട് ഫുട്ബോൾ ആരാധകരെ സന്തോഷിപ്പിച്ചു എന്നും മോദി എഴുതി.

Exit mobile version