ലോകകപ്പിനുള്ള എവേ കിറ്റ് അര്‍ജന്റീന പുറത്തിറക്കി

റഷ്യ ലോകകപ്പിനുള്ള അര്‍ജന്റീനയുടെ എവേ കിറ്റ് പുറത്തിറക്കി. അഡിഡാസ് ആണ് ജഴ്സിയുടെ ഡിസൈനര്‍. അര്‍ജന്റീനയുടെ ജഴ്സിയോടൊപ്പം വേറെയും പല രാജ്യങ്ങളുടെ എവേ കിറ്റ് അഡിഡാസ് പുറത്തിറക്കുകയായിരുന്നു. അര്‍ജന്റീന ഇതാദ്യമായിട്ടാണ് കറുത്ത എവേ ജേഴ്സിയില്‍ അണിനിരക്കുന്നത്. കടും നീല നിറമായിരുന്നു മുമ്പുള്ള ലോകകപ്പുകളില്‍ ടീമിന്റെ എവേ ജഴ്സി.

9 രാജ്യങ്ങളുടെ എവേ ജഴ്സിയാണ് അഡിഡാസ് ഒരുമിച്ച് പുറത്തിറക്കിയിരിക്കുന്നത്. ജര്‍മ്മനി 1990ലെ ഇറ്റലി ലോകകപ്പില്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ അണിഞ്ഞ പച്ച നിറത്തിലുള്ള ജഴ്സിയെ അനുസ്മരിപ്പിക്കുന്ന ജഴ്സിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ബെല്‍ജിയം, സ്പെയിന്‍, സ്വീഡന്‍, റഷ്യ, മെക്സിക്കോ, ജപ്പാന്‍, കൊളംബിയ എന്നീ രാജ്യങ്ങളുടെ എവേ ജഴ്സി അഡിഡാസ് പുറത്തിറക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡ്രെസ്സിംഗ് റൂമിലെ കണ്ണാടിചില്ലുകള്‍ തകര്‍ത്തത് ഷാകിബ് അല്‍ ഹസനെന്ന് റിപ്പോര്‍ട്ടുകള്‍
Next articleകേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന് ആദ്യ ജയം