Picsart 22 12 01 03 17 30 116

അർജന്റീനക്ക് മുന്നിൽ ഇനി ഓസ്ട്രേലിയ

ഇന്ന ഗ്രൂപ്പ് സിയിലെയും ഗ്രൂപ്പ് ഡിയിലെയും മത്സരങ്ങൾ അവസാനിച്ചതോടെ അടുത്ത രണ്ട് പ്രീക്വാർട്ടർ മത്സരങ്ങൾ കൂടെ തീരുമാനം ആയി. ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനക്കാരായ അർജന്റീനയും മെസ്സിയും ഇനി പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയെ ആകും നേരിടേണ്ടു വരിക.ഗ്രൂപ്പ് ഡിയിൽ ഫ്രാൻസിന് പിറകിൽ രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രേലിയ പ്രീക്വാർട്ടറിലേക്ക് വരുന്നു. എ എഫ് സി ടീമികളിൽ നിന്ന് ഇതുവരെ പ്രീക്വാർട്ടറിലേക്ക് എത്തിയ ഏക ടീമാണ് ഓസ്ട്രേലിയ.

ലോക ചാമ്പ്യന്മാരായ ഫ്രാൻസ് പ്രീക്വാർട്ടറിൽ പോളണ്ടിനെ നേരിടും. പോളണ്ട് ഗ്രൂപ്പ് സിയിൽ അർജന്റീനക്ക് പിറകിൽ ആയാണ് ഫിനിഷ് ചെയ്തത്‌. ഫ്രാൻസ് അവരുടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായും എത്തുന്നു.

ഇതുവരെ തീരുമാനമായ പ്രീക്വാർട്ടർ ലൈനപ്പ്;

▫️ Netherlands-USA

▫️ England-Senegal

▫️ Argentina-Australia

▫️ France-Poland

Exit mobile version