അർജന്റീനയുടെ ടീം റഷ്യയിൽ ഏതൊരു ടീമിനോടും മാറ്റുരക്കാൻ പോന്നത് : മെസ്സി

- Advertisement -

റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ അർജന്റീന കപ്പ് അടിക്കാൻ സാധ്യതയുള്ളവരുടെ കൂട്ടത്തിൽ ഇല്ലെങ്കിലും ലോകകപ്പിൽ മത്സരിക്കുന്ന ഏതൊരു ടീമിനോടും കിടപിടിക്കുന്ന താരത്തിലുള്ളതാണെന്ന് അർജന്റീന സൂപ്പർ താരം ലിയോണൽ മെസ്സി. അർജന്റീന റഷ്യയിൽ ഇറങ്ങുന്നത് മികച്ച ആവേശത്തോടെയും ആഗ്രഹത്തോടെയും ആണെന്നും മെസ്സി കൂട്ടിച്ചേർത്തു. സ്പാനിഷ് ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് മെസ്സി അർജന്റീനയുടെ റഷ്യയിലെ പ്രതീക്ഷകളെ കുറിച്ച് മനസ്സ് തുറന്നത്.

വ്യക്തിപരമായും ഒരു ഗ്രൂപ്പ് ആയും അർജന്റീന മികച്ച ടീം ആണെന്ന് പറഞ്ഞ മെസ്സി റഷ്യൻ ലോകകപ്പിലെ ഏതൊരു ടീമിനോടും പൊരുതിനിൽക്കാനുള്ള കെൽപ്പ് അർജന്റീനക്ക് ഉണ്ടെന്നും മെസ്സി പറഞ്ഞു. മുൻ കാലഘട്ടങ്ങളിൽ ലോകകപ്പിനെ സമീപിച്ച രീതിയിൽ അല്ല ഇത്തവണ പുതിയ കോച്ചിന് കീഴിൽ അർജന്റീന റഷ്യയിൽ ഇറങ്ങുന്നതിനും മെസ്സി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement